സിപിഐഎം റാട്ടക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി

 


റാട്ടക്കുണ്ട്: സിപിഐഎം റാട്ടക്കുണ്ട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി. വാസയോഗ്യമായ ഒരു വീട് ഇല്ലാതിരുന്ന കുടുംബത്തിന് സുമനസുകളുടെ സഹായത്താല്‍ നിര്‍മ്മിച്ച വീടാണ് കൈമാറിയത്. ആധുനീക സൗകര്യങ്ങളോട് കൂടിയ വീടാണ് 5 മാസം കൊണ്ട് പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം  സിപിഐഎം വയനാട്  ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീജ സുരേഷ് അദ്ധ്യക്ഷയായിരുന്നു. സിപിഐഎം മീനങ്ങാടി ഏരിയ സെക്രട്ടറി കുഞ്ഞുമോള്‍, ലോക്കല്‍ സെക്രട്ടറി വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments